ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യെസ് ബാങ്ക് സഹ സ്ഥാപകൻ റാണാ കപൂർ.സാമ്പത്തിക കുറ്റകൃത്യ കേസിൽ അറസ്റ്റിലായ റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രിയങ്ക വാദ്രയിൽ നിന്നും എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ വാങ്ങാൻ താൻ നിർബന്ധിതനായെന്ന് അദ്ദേഹം ആരോപിച്ചു. പെയിന്റിംഗിനായി താൻ നൽകിയ രണ്ട് കോടി രൂപ നെഹ്്‌റു കുടുംബം ന്യൂയോർക്കിൽ സോണിയ ഗാന്ധിയുടെ ചികിത്സയ്‌ക്കാണ് ഉപയോഗിച്ചതെന്നും റാണാ കപൂർ വെളിപ്പെടുത്തി.ഇഡി സമർപ്പിച്ച രണ്ടാം അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പ്രിയങ്കയിൽ നിന്ന് എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാൻ വിസമ്മതിക്കുന്നത് നെഹറു കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്നതോടൊപ്പം പത്മഭൂഷൺ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും അന്നത്തെ പെട്രോളിയം മന്ത്രി മുരളി ഡിയോറ പറഞ്ഞിരുന്നതായും റാണാ കപൂറിന്റെ മൊഴിയിലുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) പ്രൊമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ അടുത്തിടെ പ്രത്യേക കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമാണ് റാണാ കപൂറിന്റെ മൊഴികൾ.
പെയിന്റിംഗ് വാങ്ങി താൻ രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറിയെന്നും ചിത്രത്തിന് നൽകിയ തുക സോണിയാ ഗാന്ധിയുടെ ചികിത്സയ്‌ക്കായാണ് വിനിയോഗിച്ചതെന്ന് മുരളി ഡിയോറയുടെ മകൻ മിലിന്ദ് ഡിയോറ തന്നോട് രഹസ്യമായി വെളിപ്പെടുത്തിയിരുന്നതായും റാണാ കപൂറിന്റെ മൊഴിയിലുണ്ട്.
സോണിയാ ഗാന്ധിയുടെ ചികിത്സയ്‌ക്ക് അനുയോജ്യമായ സമയത്ത് നെഹറു കുടുംബത്തെ പിന്തുണച്ചുകൊണ്ട് താൻ കുടുംബത്തിന് ഒരു നല്ല പ്രവൃത്തി ചെയ്തതെന്ന് സോണിയാ ഗാന്ധിയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. ഇത് പത്മഭൂഷണിന് പരിഗണിക്കുമ്പോൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത നിർബന്ധപൂർവ്വമുള്ള പ്രവൃത്തിയായിരുന്നു അതെന്ന് റാണാ കപൂർ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.
പെയിന്റിംഗ് വാങ്ങാൻ തയ്യാറായില്ലെങ്കിൽ അത് തനിക്കും യെസ് ബാങ്കിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്തരിച്ച ദേവ്റ ഒരിക്കൽ പറഞ്ഞിരുന്നു. പെയിന്റിംഗുകൾ വാങ്ങാൻ പ്രോരിപ്പിക്കാൻ മിലിന്ദ് ദിയോറ നിരവധി തവണ തന്റെ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നതായും റാണാ കപൂർ വെളിപ്പെടുത്തി. താൻ പരമാവധി ആ കരാർ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധിച്ച് വാങ്ങിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പലവട്ടം പല നമ്പറുകളിൽ നിന്നായി ഫോൺ കോളുകൾ നടത്തുകയും സന്ദേശങ്ങൾ അയിച്ചിരുന്നുവെന്നും കപൂർ മൊഴി നൽകിയിട്ടുണ്ട്. 2020ൽ അറസ്റ്റിലായ റാണാ കപൂർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Comments