പ്രിയങ്ക വാദ്രയിൽ നിന്ന് എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ വാങ്ങാൻ നിർബന്ധിതനായി; തുക ഉപയോഗിച്ചത് സോണിയയുടെ ചികിത്സയ്ക്ക്;വെളിപ്പെടുത്തലുകളുമായി റാണാ കപൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക വാദ്രയിൽ നിന്ന് എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ വാങ്ങാൻ നിർബന്ധിതനായി; തുക ഉപയോഗിച്ചത് സോണിയയുടെ ചികിത്സയ്‌ക്ക്;വെളിപ്പെടുത്തലുകളുമായി റാണാ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 07:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യെസ് ബാങ്ക് സഹ സ്ഥാപകൻ റാണാ കപൂർ.സാമ്പത്തിക കുറ്റകൃത്യ കേസിൽ അറസ്റ്റിലായ റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രിയങ്ക വാദ്രയിൽ നിന്നും എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ വാങ്ങാൻ താൻ നിർബന്ധിതനായെന്ന് അദ്ദേഹം ആരോപിച്ചു. പെയിന്റിംഗിനായി താൻ നൽകിയ രണ്ട് കോടി രൂപ നെഹ്്‌റു കുടുംബം ന്യൂയോർക്കിൽ സോണിയ ഗാന്ധിയുടെ ചികിത്സയ്‌ക്കാണ് ഉപയോഗിച്ചതെന്നും റാണാ കപൂർ വെളിപ്പെടുത്തി.ഇഡി സമർപ്പിച്ച രണ്ടാം അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പ്രിയങ്കയിൽ നിന്ന് എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാൻ വിസമ്മതിക്കുന്നത് നെഹറു കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തുന്നതോടൊപ്പം പത്മഭൂഷൺ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും അന്നത്തെ പെട്രോളിയം മന്ത്രി മുരളി ഡിയോറ പറഞ്ഞിരുന്നതായും റാണാ കപൂറിന്റെ മൊഴിയിലുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) പ്രൊമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ അടുത്തിടെ പ്രത്യേക കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമാണ് റാണാ കപൂറിന്റെ മൊഴികൾ.

പെയിന്റിംഗ് വാങ്ങി താൻ രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറിയെന്നും ചിത്രത്തിന് നൽകിയ തുക സോണിയാ ഗാന്ധിയുടെ ചികിത്സയ്‌ക്കായാണ് വിനിയോഗിച്ചതെന്ന് മുരളി ഡിയോറയുടെ മകൻ മിലിന്ദ് ഡിയോറ തന്നോട് രഹസ്യമായി വെളിപ്പെടുത്തിയിരുന്നതായും റാണാ കപൂറിന്റെ മൊഴിയിലുണ്ട്.

സോണിയാ ഗാന്ധിയുടെ ചികിത്സയ്‌ക്ക് അനുയോജ്യമായ സമയത്ത് നെഹറു കുടുംബത്തെ പിന്തുണച്ചുകൊണ്ട് താൻ കുടുംബത്തിന് ഒരു നല്ല പ്രവൃത്തി ചെയ്തതെന്ന് സോണിയാ ഗാന്ധിയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. ഇത് പത്മഭൂഷണിന് പരിഗണിക്കുമ്പോൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും ഇഷ്ടപ്പെടാത്ത നിർബന്ധപൂർവ്വമുള്ള പ്രവൃത്തിയായിരുന്നു അതെന്ന് റാണാ കപൂർ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.

പെയിന്റിംഗ് വാങ്ങാൻ തയ്യാറായില്ലെങ്കിൽ അത് തനിക്കും യെസ് ബാങ്കിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്തരിച്ച ദേവ്റ ഒരിക്കൽ പറഞ്ഞിരുന്നു. പെയിന്റിംഗുകൾ വാങ്ങാൻ പ്രോരിപ്പിക്കാൻ മിലിന്ദ് ദിയോറ നിരവധി തവണ തന്റെ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നതായും റാണാ കപൂർ വെളിപ്പെടുത്തി. താൻ പരമാവധി ആ കരാർ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധിച്ച് വാങ്ങിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പലവട്ടം പല നമ്പറുകളിൽ നിന്നായി ഫോൺ കോളുകൾ നടത്തുകയും സന്ദേശങ്ങൾ അയിച്ചിരുന്നുവെന്നും കപൂർ മൊഴി നൽകിയിട്ടുണ്ട്. 2020ൽ അറസ്റ്റിലായ റാണാ കപൂർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags: EDpriyanka gandhipaintingchargesheet
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies