വാഷിംഗ്ടൺ: വോൾട് ടോയ്‌ലറ്റിൽ വീണുപോയ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്ലറ്റിൽ കുടുങ്ങി അഗ്‌നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
വാഷിംഗ്ടണിലെ ഒരു ദേശീയ ഉദ്യാനത്തിലാണ് സംഭവം. ടോയ്ലറ്റിന്റെ ദ്വാരത്തിലേക്ക് അബദ്ധത്തിൽ യുവതിയുടെ സെൽഫോൺ വീണു. ഫോണെടുക്കാൻ യുവതി ടോയ്ലറ്റ് സീറ്റ് വേർപെടുത്തി. ബെൽറ്റ് ഉപയോഗിച്ച് ഫോൺ എടുക്കാൻ ശ്രമം നടത്തി. ഫോൺ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ യുവതി ടോയ്‌ലറ്റ് ടാങ്കിലേക്ക് വീഴുകയായിരുന്നു.
ഏകദേശം 15 മിനിറ്റോളം യുവതി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കയറാനായില്ല.
വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചവിട്ടിക്കയറാൻ യുവതിക്ക് കുറച്ച് ബ്ലോക്കുകൾ നൽകി. അതിൽ ചവിട്ടിനിൽക്കാനും ഹാർനെസിൽ എത്താനും ഉപകരിച്ചു.
സാധാരണ ടോയ്ലറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് വോൾട്ട് ടോയ്ലറ്റുകൾ. അവ ഫ്‌ളഷ് ചെയ്യേണ്ടതില്ല, പകരം നിലത്ത് ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു നിലവറയോ വലിയ പാത്രമോ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തെത്തുടർന്ന് സ്ത്രീയെ കുളിപ്പിച്ച് വൈദ്യസഹായം നൽകി.
Comments