ഗുവാഹത്തി: അസമിൽ ഭീകരവേട്ട നടത്തി പോലീസ്. ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അൻസാർ ഉൽ ബംഗ്ലയിലെയും അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഭീകരരാണ് പിടിയിലായത്. സംഘത്തിലെ 16 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
മുഫ്തി സെയ്ഫുൾ ഇസ്ലാം (ബംഗ്ലാദേശി പൗരൻ), ഇമ്രാൻ ഹുസൈൻ, നൗഷാദ് അലി, ഖൈറുൾ ഇസ്ലാം, ബാദ്ഷാ സോളമൻ, മാമുനൂർ റഷീദ്, മുഫ്തി സുലൈമാൻ അലി, സദ്ദാം ഹുസൈൻ, മൊഖിബുൾ ഹുസൈൻ എന്നിവർ അറസ്റ്റിലായ പ്രധാന ഭീകരരിൽ ചിലരാണ്. അസം പോലീസിന്റെ അർപ്പണബോധത്തിന്റെയും ധീരതയുടെയും ഉത്തമ ഉദാഹരണമാണ് ഈ ഭീകരവേട്ടയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്ററിൽ കുറിച്ചു.
അൻസാർ ഉൽ ബംഗ്ലയുമായും അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ സംഘടനയുമായും നിരന്തരമായി പോരാടുന്നതിന് വേണ്ട കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയ അസം മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും ഭീകരവിരുദ്ധ നീക്കങ്ങൾ ശക്തമായി തുടരുമെന്നും അസം പോലീസ് പ്രതികരിച്ചു.
















Comments