ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ മിത്രിഗാം ഏരിയയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന.
ഏറ്റുമുട്ടലിന്റെ ഭാഗമായി മിത്രിഗാം ഏരിയ സൈന്യം വളഞ്ഞുവെന്നും മൂന്ന് ഭീകരർ കുടുങ്ങിയിട്ടുണ്ടെന്നും കശ്മീർ പോലീസ് അറിയിച്ചിരുന്നു. പാകിസ്താന്റെ ജെയ്‌ഷെ ഭീകരരെയാണ് വളഞ്ഞിരിക്കുന്നതെന്നും പോലീസ് സൂചന നൽകി. എന്നാൽ പ്രദേശത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നത് മുൻനിർത്തി ഏറ്റുമുട്ടൽ നിർത്തിവെച്ചിരുന്നു.
സംഘർഷത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുൽവാമയിലെ പഹൂവിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു. നാല് ഏറ്റുമുട്ടലിലായി ആകെ പത്ത് ഭീകരരാണ് കശ്മീരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
















Comments