കൊല്ലം: ട്രെയിനിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ. മലബാർ എക്സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിലാണ് സംഭവം. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മലബാർ എക്സ്പ്രസിലെ ശുചിമുറിയിലാണ് ഒരാളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തയത്. റെയിൽവേ പോലീസെത്തി സ്ഥിതിഗതികൾ പരിശോധിക്കുകയാണ്. ട്രെയിൻ പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
















Comments