ന്യൂഡൽഹി: ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിട ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ പ്രധാന സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദ് എന്ന മതതീവ്രവാദിയെ പശ്ചിമ ബംഗാളിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഘോഷയാത്രയ്‌ക്ക് നേരെ വെടിയുതിർത്ത ശേഷം ഫരീദ് പശ്ചിമ ബംഗാളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് മതതീവ്രവാദികൾ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. പ്രദേശവാസികളായ ജാഫർ, ബാബുദ്ദീൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾ. കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ മുഹമ്മദ് അൻസാരിയെയും 20 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി അറസ്റ്റിലായത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ആണ് അൻസാരി. ഇയാൾക്ക് പുറമേ 20 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments