5,000 രൂപയ്ക്ക് മുകളിൽ വിലയുള്ള സമ്മാനം ലഭിച്ചാൽ സർക്കാർ ഖജനാവിലേയ്ക്ക് : മന്ത്രിമാർക്ക് കർശന പെരുമാറ്റച്ചട്ടവുമായി യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5,000 രൂപയ്‌ക്ക് മുകളിൽ വിലയുള്ള സമ്മാനം ലഭിച്ചാൽ സർക്കാർ ഖജനാവിലേയ്‌ക്ക് : മന്ത്രിമാർക്ക് കർശന പെരുമാറ്റച്ചട്ടവുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 09:20 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : മന്ത്രിമാർക്ക് 5,000 രൂപയ്‌ക്ക് മുകളിൽ മതിപ്പുള്ള സമ്മാനം ലഭിച്ചാൽ അത് സർക്കാർ ഖജനാവിൽ നിക്ഷേപിക്കണമെന്ന കർശന പെരുമാറ്റച്ചട്ടം ഇറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

‘ എന്ത് ചെയ്യണം, എന്തുചെയ്യരുത് ‘ എന്ന കർശന നിയമങ്ങളാണ് യോഗി സർക്കാർ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിൽ ഉള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഈ ഉദ്യമത്തിനു പൊതുജനങ്ങളിൽ നിന്നടക്കം അനുകൂല പ്രതികരണങ്ങളാണ് ലഭിക്കുന്നത് . മന്ത്രിമാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാനായി പ്രത്യേക സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് യോഗി ആദിത്യനാഥ്, ജനപ്രതിനിധികൾ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ തന്റെ എല്ലാ മന്ത്രിമാരോടും അടക്കം സ്വത്ത് വെളിപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ, ഇവരുടെ എല്ലാവരുടെയും ബന്ധുക്കളോടും സ്വത്തുക്കൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു.

അവയെല്ലാം പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിന് ശേഷമാണ്, യോഗി ആദിത്യനാഥ് സർക്കാർ മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് .

ഒരു മന്ത്രിക്ക് അയ്യായിരം രൂപയിൽ കൂടുതൽ വിലയുള്ള സമ്മാനം ലഭിക്കുന്നുണ്ടെങ്കിൽ നിരസിക്കാനുളള അവകാശവും പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം . ജനപ്രാതിനിധ്യ നിയമപ്രകാരം എല്ലാ എംഎൽഎമാർക്കും മന്ത്രിമാർക്കും ഈ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇത്തരമൊരു പെരുമാറ്റച്ചട്ടം കേന്ദ്രസർക്കാർ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ അത് നടപ്പാക്കിയിട്ടില്ലെന്നാണ് ഉത്തർപ്രദേശ് സർക്കാരിലെ മുതിർന്ന മന്ത്രിമാർ പറയുന്നത്. പെരുമാറ്റച്ചട്ടം അനുസരിച്ച് വിദേശത്ത് നിന്നടക്കം 5000 രൂപയിൽ കൂടുതൽ സമ്മാനം നൽകിയാൽ അത് സംസ്ഥാനത്തിന്റെ സ്വത്തായി കണക്കാക്കി ഖജനാവിൽ നിക്ഷേപിക്കണമെന്നും പറയുന്നു.

പെരുമാറ്റച്ചട്ടം അനുസരിച്ച്, മന്ത്രിമാരും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ആളുകളും വിലയേറിയ സമ്മാനങ്ങൾ വാങ്ങരുതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഈ പെരുമാറ്റച്ചട്ടം തത്വത്തിൽ പാലിക്കാൻ ഇത്തവണ മറ്റുചില ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആ ക്രമീകരണങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അത് അത്ര പെട്ടെന്ന് ആർക്കും ലംഘിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

 

Tags: yogi adithynath
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies