ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരസൂചിക; തയ്യാറാക്കിയ 12 അദ്ധ്യാപകർക്ക് മെമ്മോ; ഉത്തരസൂചിക മാറ്റില്ല; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരസൂചിക; തയ്യാറാക്കിയ 12 അദ്ധ്യാപകർക്ക് മെമ്മോ; ഉത്തരസൂചിക മാറ്റില്ല; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 09:30 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിലെ അപാകതയിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വീഴ്ച വരുത്തിയ 12 അദ്ധ്യാപകർക്ക് മെമ്മോ നൽകി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരം മൂല്യ നിർണയം തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

ഓരോ വിഷയത്തിനും 6 വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ചോദ്യപേപ്പറാണ് പരീക്ഷയ്‌ക്ക് ഉപയോഗിക്കുക. ചോദ്യ കടലാസ് നിർമ്മിക്കുന്ന ആൾ തന്നെ ഉത്തരസൂചികയും തയ്യാറാക്കി നൽകുന്നു. എന്നിരുന്നാലും, മാനുഷികമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി പരീക്ഷയ്‌ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ അത് പരിശോധന നടത്താറുണ്ട്. പുനപരിശോധനയ്‌ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കിയ ഉത്തര സൂചിക, അന്തിമ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് മൂല്യനിർണയത്തിന് നൽകുന്നത്. എന്നാൽ, ഈ വർഷത്തെ കെമിസ്ട്രി ഉത്തരസൂചികയിൽ ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് ലഭിക്കാവുന്ന രീതിയിലും ക്രമീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നൽകി.

എന്നാൽ പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കേണ്ടതിനാൽ അദ്ധ്യാപകർ അടിയന്തിരമായി മൂല്യനിർണയം പൂർത്തിയാക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഹയർസെക്കൻഡറി ബോർഡിന് വേണ്ടി ചെയർമാൻ അംഗീകരിച്ച ഉത്തരസൂചിക പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതനുസരിച്ച് തന്നെ മൂല്യനിർണയം തുടരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

രണ്ടാം വർഷ ഹയർ സെക്കൻഡറി കെമിസ്ട്രി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നിർത്തിവെച്ച് അദ്ധ്യാപകർ പ്രതിഷേധിച്ചിരുന്നു. പാലക്കാടും കോഴിക്കോടുമാണ് അദ്ധ്യാപകർ പ്രതിഷേധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അദ്ധ്യാപകർ തയ്യാറാക്കി, ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർക്ക് നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് അദ്ധ്യാപകരുടെ ആരോപണം. ആരാണ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയെന്നും അദ്ധ്യാപകർ പറഞ്ഞു.

Tags: answer sheetHIGHER SECONDARY EXAM
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies