കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തിയ പുതിയ തരത്തിലുള്ള ലഹരിവസ്തുവായ പോപ്പി സ്‌ട്രോ മൂന്നാറില്‍ ആദ്യമായി പിടികൂടി. 8.185 കിലോ പോപ്പി സ്‌ട്രോയുമായി ഇടമലക്കുടി സ്വദേശി മോഹന്‍രാജ് (41) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും ദേവികുളം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ തണ്ടര്‍ വഴിയാണ് ലഹരിവേട്ട. കറുപ്പ് വേര്‍തിരിച്ചശേഷം അവശേഷിക്കുന്ന തൊണ്ടാണ് പോപ്പി സ്‌ട്രോ അഥവാ വൈക്കോല്‍ കറുപ്പ് എന്നറിയപ്പെടുന്നത്.

സെപ്റ്റംബര്‍ 3ന് അര്‍ധരാത്രി 12.45ഓടെ മൂന്നാര്‍ ടൗണില്‍ നിന്നാണ് മോഹന്‍രാജിനെ പിടികൂടിയത്. തേനിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലോ സ്വകാര്യ ബസിലോ എത്തിച്ച പോപ്പി സ്‌ട്രോ പ്ലാസ്റ്റിക് കവറുകളിലാക്കി മറ്റൊരു ബിഗ് ഷോപ്പറിനുള്ളില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. ലഹരിവസ്തുക്കള്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ്-ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. തേനിയില്‍ നിന്ന് ബസില്‍ മൂന്നാറിലെത്തിക്കുന്ന ലഹരിവസ്തുക്കള്‍ പിന്നീട് ഇടവഴികളിലൂടെ വിദൂര പ്രദേശമായ ഇടമലക്കുടിയിലേക്ക് എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പോപ്പി സ്‌ട്രോ മൂന്നാറിലെത്തിക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായെന്നും മറ്റ് ഏതൊക്കെ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ടെന്നും എക്‌സൈസ് അന്വേഷിച്ചുവരികയാണ്.

പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംസ്ഥാനത്ത് ആദ്യമായി പോപ്പി സ്‌ട്രോ പിടികൂടിയ കേസായതിനാല്‍ ലഹരിവസ്തുവിന്റെ ഉറവിടം, കടത്ത് ശൃംഖല, വിതരണ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഹരികൃഷ്ണന്‍, ദേവികുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ്, സുജിന്‍, പ്രവീണ്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്.

Tags: IdukkiMAN ARRESTEDnew drugpoppy straw
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies