പാലക്കാട് : ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ട് തീവ്രവാദികൾ അറസ്റ്റിൽ. മൂന്ന് പേരെകൂടിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് പള്ളിപ്പറമ്പ് സ്വദേശി നിഷാദ്, അക്ബർ, അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായങ്ങൾ നൽകിയവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ മൂന്ന് പേർ മാത്രമാണ് അറസ്റ്റിലായത്. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പേരും ജില്ലയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
















Comments