പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയം ബഹിഷ്‌കരിച്ച അദ്ധ്യാപകർക്കെതിരെ അന്വേഷണം; വാരിക്കോരി മാർക്ക് നൽകുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയം ബഹിഷ്‌കരിച്ച അദ്ധ്യാപകർക്കെതിരെ അന്വേഷണം; വാരിക്കോരി മാർക്ക് നൽകുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 04:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്ലസ്ടു ഉത്തരസൂചികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂല്യനിർണയത്തെ ബാധിക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉത്തരസൂചിക പുതുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റെന്നാൾ മുതൽ സമിതി നിർദ്ദേശിക്കുന്ന സൂചിക പ്രകാരം മൂല്യനിർണയം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അദ്ധ്യാപകർക്കെതിരേയും അന്വേഷണം ഉണ്ടാകും.മൂല്യനിർണയം ബഹിഷ്‌കരിച്ച അദ്ധ്യാപകർക്കെതിരെയാണ് അന്വേഷണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. ഉത്തര സൂചികയുടെ അപാകത കണ്ടെത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരസൂചികയിലെ വിവരങ്ങൾ പുറത്തുവിട്ട അദ്ധ്യാപകർക്ക് നോട്ടീസ് നൽകുമെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് ചില അദ്ധ്യാപകർ പന്താടുന്നതെന്നും മന്ത്രി ആരോപിച്ചു.കെമിസ്ട്രി ഉത്തരസൂചിക പുന: പരിശോധിക്കുമെന്നും പരിശോധിക്കാൻ സമിതിയെ നിയോഗിച്ചെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 12 അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് നോട്ടീസ് നൽകി.

കെമിസ്ട്രി പരീക്ഷാ ഉത്തര സൂചികയിലെ അപാകതകൾ കണ്ടെത്താൻ 15 അംഗ സമിതിയെ നിയോഗിച്ചു.വിദഗ്ധ സമിതി നാളെ യോഗം ചേരും. നാളെത്തന്നെ റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.പുതിയ ഉത്തര സൂചിക നൽകാനും സമിതിക്കും നിർദ്ദേശം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി.ഇതുവരെ നോക്കിയ 28,000 പേപ്പറുകൾ പുതിയ ഉത്തരസൂചിക പ്രകാരം വീണ്ടും പരിശോധിക്കും. ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.

പരീക്ഷാ സംബന്ധിച്ച രഹസ്യ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ചോദ്യപേപ്പർ നിർമ്മിക്കുന്ന അദ്ധ്യാപകർ തന്നെ ഉത്തര സൂചികയും നൽകും.വ്യാജ വാർത്തകൾ ചില അദ്ധ്യാപകർ പ്രചരിപ്പിക്കുന്നു. ഇത് രക്ഷകർത്താക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ആശങ്ക ഉണ്ടാക്കി.ഇതിന്റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ വിരുദ്ധ നിലപാട് ചില അദ്ധ്യാപകർ സ്വീകരിക്കുന്നു.പ്രതിഷേധങ്ങൾ പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വാശി കാണിച്ച് റിസൾട്ട് മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻവർഷം ഫിസിക്‌സ് പരീക്ഷയിൽ അദ്ധ്യാപകർ സമാനമായി പ്രതിഷേധ രീതി നടത്തി.ഇത്തരം അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഷ്‌കരണം വരെ മൂല്യനിർണ്ണയം സംബന്ധിച്ച പരാതികൾ അദ്ധ്യാപകർ അറിയിച്ചില്ല.വാരിക്കോരി മാർക്ക് നൽകുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

Tags: V SHIVANKUTTI
Share
Tweet
SendShare

More News from this section

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies