കാഠ്മണ്ഡു: മെയ് 16 ന് ബുദ്ധജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ സന്ദർശിക്കും ബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ഭൈരഹാവ ജില്ലയിലെ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയാണ് പ്രധാനമന്ത്രി സന്ദർശിക്കുക. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർഷാ ദ്യൂബ ഇന്ത്യ സന്ദർശിച്ച് ഒരു മാസത്തിനുള്ളിലാണ് പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനം.
2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നേപ്പാൾ സന്ദർശനമാണിത്, ലുംബിനിയിൽ നടക്കുന്ന ആഘോഷങ്ങളിൽ നേപ്പാൾ പ്രധാനമന്ത്രി ദ്യൂബ നേതൃത്വം വഹിക്കുമെന്നാണ് വിവരം.
2,500 വർഷങ്ങൾക്ക് മുമ്പ് സിദ്ധാർത്ഥ ഗൗതമ രാജകുമാരനായി ജനിച്ച ബുദ്ധന്റെ ജന്മസ്ഥലത്തെ അടയാളപ്പെടുത്തുന്ന മായാദേവി ക്ഷേത്രത്തിൽ അദ്ദേഹം പുഷ്പങ്ങൾ അർപ്പിക്കുമെന്നാണ് വിവരം.
മായാദേവി ക്ഷേത്രത്തിലെ ദീപം തെളിയിക്കൽ ചടങ്ങിൽ ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരും പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റിമാർ നൽകുന്ന വിവരം. വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയത്തിലെ നേപ്പാളി സർക്കാർ ഉദ്യോഗസ്ഥരെ കൂടാതെ വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ഇതിനകം തന്നെ നിരീക്ഷണം നടത്തിയതായതായാണ് വിവരം.
പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അടുത്തിടെ ഉദ്ഘാടനം ചെയ്ത കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും. തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് അൽപ്പം അകലെയുള്ള ലുംബിനിയിലേക്ക് ഹെലികോപ്റ്ററിലായിരിക്കും യാത്ര ചെയ്യുക
Comments