തൃക്കാക്കരയിൽ മുന്നോട്ടുവെയ്ക്കുന്നത് കൊച്ചിക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ; അമൃത നഗരമുൾപ്പെടെ ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ മുന്നോട്ടുവെയ്‌ക്കുന്നത് കൊച്ചിക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ; അമൃത നഗരമുൾപ്പെടെ ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 03:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെയ്‌ക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. അമൃത നഗരവും കൊച്ചിൻ റിഫൈനറിക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളും മെട്രോ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എ.എൻ രാധാകൃഷ്ണൻ.

തികഞ്ഞ വിജയപ്രതീക്ഷയാണ് തൃക്കാക്കരയിൽ ഉളളത്. ഐടി മേഖലയിൽ വലിയ സാദ്ധ്യതയൊരുക്കാൻ സഹായിക്കുന്ന മഹാനഗരം എന്ന് പറയാൻ കഴിയുന്ന തരത്തിൽ സമ്പൂർണ നഗര പ്രദേശമായ തൃക്കാക്കരയിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനാകുമെന്നും. നിലവിൽ കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാണ് തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

2011 ൽ 5000 ത്തിൽ നിന്ന് ഓരോ തിരഞ്ഞെടുപ്പിലും ബിജെപിക്ക് 400 ഇരട്ടി വോട്ടുകളാണ് തൃക്കാക്കരയിൽ കൂടി വരുന്നത്. ഇതിന്റെ ഒരു രണ്ടിരട്ടി വോട്ടുകൾ കൂടി ഇക്കുറി ലഭിച്ചാൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരിഞ്ഞെടുപ്പിൽ 20,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെുപ്പിലും 20000 ത്തിന് മുകളിൽ വോട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിന്റെ മുദ്രാവാക്യമാണ് അടിസ്ഥാനപരമായി ഉയർത്തുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ബൃഹത്തായ ആനുകൂല്യങ്ങളും തൃക്കാക്കരയിൽ എത്തും.അതിനുളള അവസരമാണിത്. സംസ്ഥാന സർക്കാരിന്റെ പോരായ്മകൾ ജനങ്ങളെ ധരിപ്പിക്കും. മഞ്ഞക്കുറ്റിയടിക്കുന്ന കെ റെയിലും കർഷക ആത്മഹത്യകളും ഉൾപ്പെടെയുളള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭകൾ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കും. പാല ബിഷപ്പിനെതിരെ കളളക്കേസ് എടുത്ത സർക്കാരാണ് പിണറായിയുടേതെന്നും എ.എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. പത്താം തീയതി നാമനിർദ്ദേശ പത്രിക നൽകും.13 ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: AN radhakrishnanതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്എ.എൻ രാധാകൃഷ്ണൻഎൻഡിഎ സ്ഥാനാർത്ഥികേന്ദ്രസർക്കാർThrikkakkara byelection
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies