എറണാകുളം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11:45 ന് ആണ് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. കാക്കനാട് കോൺഗ്രസ് ഓഫീസിൽ എത്തിയ ശേഷം മറ്റ് കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പമാകും ഉമ കളക്ട്രേറ്റിൽ എത്തുക.
നിലവിൽ യുഡിഎഫിന്റെ പ്രചാരണപരിപാടികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് യുഡിഎഫ് ആണ്. അന്നു മുതൽ കൊണ്ടുപിടിച്ച പ്രചാരണ പരിപാടിയിലാണ് യുഡിഎഫ്. അതേസമയം ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചനകൾ. രാവിലെ 11 മണിയ്ക്ക് കളക്ടറേറ്റിൽ എത്തി ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് നാമനിർദ്ദേശ പത്രിക നൽകുക. സിപിഐ എം തൃക്കാക്കര നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഘടകകക്ഷി നേതാക്കൾ എന്നിവർക്കൊപ്പമാകും അദ്ദേഹം കളക്ടറേറ്റിൽ എത്തുകയെന്നാണ് വിവരം. ബുധനാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.
തൃക്കാക്കര എംഎൽഎയായിരുന്ന കോൺഗ്രസ് നേതാവ് പിടി തോമസിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Comments