ഷാർജ: ഈദ് അവധി ദിവസങ്ങളിൽ എമിറേറ്റിൽ റോഡ് അപകടങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ പോലീസ് അറിയിച്ചു. ഗുരുതരമായ രണ്ട് അപകടങ്ങൾ മാത്രമാണ് ഈദ് അവധി ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഷാർജ പോലീസിന് ഏപ്രിൽ 29 മുതൽ മേയ് എട്ടുവരെ 42,042 ഫോൺ കാളുകൾ ലഭിച്ചിട്ടുണ്ട്. അതിൽ 999 എന്ന എമർജൻസി നമ്പറിലൂടെ 39,008 ഫോൺ കാളുകളും 901 എന്ന നമ്പറിലൂടെ 3,034 നോൺ എമർജൻസി കോളുകളും ലഭിച്ചു.
വെന്ന് പോലീസ് അറിയിച്ചു. പള്ളികൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പോലീസിന്‍റെ വിവിധ ടീമുകൾ നടത്തിയ പരിശോധനകളാണ് അവധി ദിനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
Comments