ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. ഡൽഹിയിലെ ലോധി കോളനിയിലാണ് ഇന്ന് പൊളിച്ചുമാറ്റൽ നടന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പോലീസ് സുരക്ഷയിലാണ് ലോധിയിലെ നജഫ്ഗാർഹ് ഏരിയയിൽ ബുൾഡോസറുകൾ മുഖേന അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.
Delhi | Anti encroachment drive is being carried out in Lodhi Colony area and Mehar Chand market. pic.twitter.com/YPdyFl3vOe
— ANI (@ANI) May 11, 2022
അതേസമയം പൊളിച്ചുമാറ്റലിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്, ആംആദ്മി പ്രവർത്തകർ സംഭവസ്ഥലത്തെത്തി. കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് അഭിഷേക് ദത്ത്, എഎപി എംഎൽഎ മദൻ ലാൽ എന്നിവർ പ്രതിഷേധം അറിയിച്ചു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളല്ല ഇതെന്നും ഡൽഹിയിൽ അത്തരത്തിലുള്ള കയ്യേറ്റങ്ങൾ ഇല്ലെന്നും എഎപി ആരോപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ന്യൂഫ്രണ്ട്‌സ് കോളനിയിലായിരുന്നു അനധികൃതമായി പണികഴിപ്പിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. വടക്കൻ ഡൽഹിയിലെ മങ്കോൾപുരിയിലുള്ള ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെ പൊളിച്ചുമാറ്റിയിരുന്നു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെയാണ് കേന്ദ്രസർക്കാർ നടപടി തുടരുന്നത്. മെയ് 13 വരെ നടപടി തുടരുമെന്നാണ് വിവരം.
Comments