ഇത് സ്നേഹത്തിന്റെ നിറമാണ്; കാവിയെ പ്രണയിച്ച മുഹമ്മദ് സമർ ഗസ്നി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് സ്നേഹത്തിന്റെ നിറമാണ്; കാവിയെ പ്രണയിച്ച മുഹമ്മദ് സമർ ഗസ്നി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 06:23 pm IST
FacebookTwitterWhatsAppTelegram

കാവി സ്‌നേഹത്തിന്റെ പ്രതീകമാണ്, അത് ഉത്തർപ്രദേശിനെ വളരെയധികം പ്രത്യേകതയുള്ള സംസ്ഥാനമാക്കി മാറ്റി….റംസാൻ ദിനത്തിൽ കാവി വസ്ത്രം ധരിച്ച് പള്ളിയിലെത്തി നിസ്‌കരിച്ച മുസാഫർനഗർ സ്വദേശി ഡോ. മുഹമ്മദ് സമർ ഗസ്‌നിയുടെ വാക്കുകളാണിത്.

കാവി ഒരു മതത്തിന്റെയോ അല്ലെങ്കിൽ ഒരു വിഭാഗത്തിന്റെയോ മാത്രം നിറമാക്കി ചിത്രീകരിച്ച്, അതിലൂടെ വർഗീയത പടർത്താൻ രാജ്യവിരുദ്ധ ശക്തികൾ കഠിന ശ്രമം നടത്തുന്ന കാലത്താണ് മതമൈത്രിയുടെ പുതിയ സന്ദേശവുമായി ഈ മുസ്ലീം പണ്ഡിതൻ രംഗത്തെത്തിയിരിക്കുന്നത്.

ഗുണ്ടകൾക്കും മാഫിയകൾക്കും എതിരായ കാവി നിറം സ്‌നേഹത്തെയും മതസൗഹാർദ്ദത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം സമൂഹത്തോട് തുറന്ന് പറയുന്നു. മുസ്ലീങ്ങളും ഈ നിറത്തെ ഇഷ്ടപ്പെടാൻ ആരംഭിക്കണം. കാവി നിറമുള്ളവർ മാത്രമാണ് രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചത്. അയോദ്ധ്യയിൽ കാവി നിറത്തിനോട് മുസ്ലീങ്ങൾക്ക് ഇഷ്ടക്കേടുകളില്ലെന്നും അത് ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കാനാണ് താൻ കാവി വസ്ത്രം ധരിച്ച് നിസ്‌കരിച്ചതെന്നും മുഹമ്മദ് സമർ പറയുന്നു.

യഥാർത്ഥ രാമരാജ്യം കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നത്.റംസാൻ ദിനത്തിൽ നടത്തിയ പ്രാർത്ഥന ഒരു തുടക്കം മാത്രമാണ്, ഇനി ഉത്തർപ്രദേശിലെ എല്ലാ മസ്ജിദുകളിലും കാവി ധരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് കാവി നിറത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മേയ് 15 മുതൽ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം ആരംഭിക്കാനാണ് ഗസ്നിയുടെ തീരുമാനം.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ പ്രവർത്തിക്കുന്നയാളാണ്. ക്രിമിനലുകൾക്കും മാഫിയ ഡോണുകൾക്കും പേടിസ്വപ്‌നമാണ് യോഗി. യോഗിയുടെ കാവി വസ്ത്രം ഒരു പ്രത്യേക മതത്തിനോ മുസ്ലീമിനോ എതിരല്ലെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.ഉത്തർപ്രദേശിന് യോഗി കാവിയാക്കിയിരിക്കുകയാണ്. ഇപ്പോൾ ഇവിടെ കലാപങ്ങളില്ല. കാവിനിറം സ്നേഹത്തിന്റെയായതു കൊണ്ട് മുസ്ലിങ്ങളും ഹിന്ദുക്കളും വളരെ സ്നേഹത്തോടെയാണ് ജീവിക്കുന്നത്. വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്ന സമാജ് വാദി പാർട്ടിയല്ല, മറിച്ച് എല്ലാ വിഭാഗക്കാരെയും ഒന്നിച്ച് നിർത്തുന്ന ബിജെപിയെയാണ് ജനങ്ങൾ അടുത്ത തവണയും തിരഞ്ഞെടുക്കേണ്ടത് എന്ന് മുഹമ്മദ് സമർ പറയുന്നു.

അയോദ്ധ്യയിൽ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി തന്റെ 90 ലക്ഷം രൂപ വിലവരുന്ന ഭൂമി നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. രാമരാജ്യം വരണം, അതിനാണ് തന്റെ ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുന്നതെന്ന് മുഹമ്മദ് സമർ പറയുന്നു.

കാവി നിറം കണ്ണിനു കണ്ടുകൂടാത്ത സാംസ്കാരിക നായകരെന്നവകാശപ്പെടുന്നവരും മതതീവ്രവാദികളുമുള്ള കേരളത്തിൽ മുഹമ്മദ് സമറിന്റെ പരാമർശങ്ങൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്നറിയില്ല . എങ്കിലും ഈ രാജ്യത്തിന്റെ സംസ്കാരത്തെ സൂചിപ്പിക്കുന്ന കാവി നിറത്തെ സ്നേഹിക്കാനും അംഗീകരിക്കാനും എല്ലാ വിഭാഗങ്ങളിലും പെട്ടവർ ഉണ്ട് എന്നത് ആഹ്ളാദം നൽകുന്ന വാർത്തയാണ്…

Tags: saffron colour
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies