ലക്‌നൗ: ലഡാക്കിൽ ചൈനയുടെ അധിനിവേശ തന്ത്രങ്ങൾ മാറ്റത്ത സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഏറെ കരുത്ത് നേടിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കൊറോണയും യുക്രെയ്ൻ യുദ്ധവും ലോകസാമ്പത്തിക വാണിജ്യ മേഖലയെ ബാധിച്ചിരുന്നി ല്ലെങ്കിൽ ഇന്ത്യ സാമ്പത്തികമായി വൻ നേട്ടം കൈവരിക്കുമായി രുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലക്‌നൗവിലെ നമസ്‌തേ ലക്‌നൗ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവിടുന്നു തന്നെ പാർലമെന്റിലേക്ക് ജയിച്ച കേന്ദ്രമന്ത്രി.
അമേരിക്ക ഇന്ന് ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുകയാണ്. ഈ കാലഘട്ടത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും ചേർത്ത് പിടിക്കുന്ന ഇന്ത്യ അടുത്ത പത്ത് വർഷ ത്തിനുള്ളിൽ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ഇന്ന് സ്വയം ശാക്തീകരിച്ചുകൊണ്ടാണ് ലോകത്തിന് മുന്നിൽ മാതൃകയാകുന്നത്. ആത്മനിർഭർ ഭാരതിലൂടേയും മെയ്ക് ഇൻ ഇന്ത്യയിലൂടേയും ഇന്ത്യ പ്രതിരോധ-വാണിജ്യ രംഗത്ത് അതിശക്തമായ നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Comments