മലപ്പുറം: 30 വർഷത്തോളം കാലം വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അറസ്റ്റിലായ സിപിഎം നേതാവ് ശശികുമാറിനെതിരെ കൂടുതൽ കേസുകൾ. ഒരു പോക്‌സോ കേസ് ഉൾപ്പെടെ നാല് കേസുകളാണ് പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്‌സോ കേസ്.
ശശികുമാറിനെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു. ഇത് അനുസരിച്ചാണ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് ആസ്പദമായ പരാതികൾ നേരത്തെ ലഭിച്ചവയാണ്. ഈ സാഹചര്യത്തിലാണ് ഇതിൽ നടപടി സ്വീകരിക്കാമോയെന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയത്.
ശശികുമാറിന്റെ പീഡനത്തിന് ഇരയായ പൂർവ്വ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ രണ്ട് പോക്‌സോ കേസുകളാണ് ശശികുമാറിനെതിരെയുളളത്.
















Comments