ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം ക്ഷേത്രത്തിന് കൈമാറണം; ആവശ്യവുമായി കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്

Published by
Janam Web Desk

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയ ശിവലിംഗം കാശി ക്ഷേത്രത്തിന് കൈമാറണമെന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്. കേസിൽ അന്തിമ വിധി വരുന്നതുവരെ ശിവലിംഗം സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിലാണെന്ന് ട്രസ്റ്റ് അദ്ധ്യക്ഷൻ പ്രൊഫ. നാഗേന്ദ്ര പാണ്ഡെ പറഞ്ഞു. പ്രമുഖ വാർത്താ ഏജൻസിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മസ്ജിദിനുള്ളിലെ വസുഹാനയിൽ നിന്നുമാണ് ശിവലിംഗം കണ്ടെത്തിയത്. അപ്പോൾ എങ്ങിനെയാണ് ആ സ്ഥലം വസുഹാനയാണെന്ന് പറയാൻ സാധിക്കും. ശിവലിംഗം ക്ഷേത്രത്തിന് കൈമാറണം. വിഷയത്തിൽ അന്തിമ വിധി വരുന്നതുവരെ ശിവലിംഗം പരിപാലിക്കപ്പെടേണ്ടതുണ്ടെന്നും പാണ്ഡെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഗ്യാൻവാപി മസ്ജിദിൽ നടന്ന വീഡിയോ സർവ്വേയ്‌ക്കിടെ ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗം ലഭിച്ച ഭാഗം സീൽ ചെയ്ത ഭാഗം സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Share
Leave a Comment