ന്യൂഡൽഹി: ഗ്യാൻവാപിയ്‌ക്കും, ഷാഹി ഇദ്ഗാഹിനും പിന്നാലെ ഡൽഹി ജമാ മസ്ജിദും ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചതെന്ന അവകാശപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്ത് നൽകി. മസ്ജിദ് ഇരിക്കുന്ന ഭാഗം പൊളിച്ച് പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം.
അഖില ഭാരത ഹിന്ദു മഹാസഭാ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് ആണ് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകിയത്. ജമാ മസ്ജിദ് നിൽക്കുന്ന സ്ഥാനത്ത് പരിശോധന നടത്തണമെന്ന് ഹിന്ദു മഹാസഭ കത്തിൽ ആവശ്യപ്പെടുന്നു. ക്ഷേത്രം തകർത്താണ് ജമാ മസ്ജിദ് നിർമ്മിച്ചത്. അതിനാൽ ക്ഷേത്ര ഭാഗങ്ങളും, വിഗ്രഹങ്ങളും മസ്ജിദിനുള്ളിൽ കാണാൻ സാധിക്കും. രാജ്യത്തെ മസ്ജിദുകളെല്ലാം മുഗുളന്മാർ പണിഞ്ഞത് ക്ഷേത്രം തകർത്താണ്. രാമജന്മഭൂമി, കൃഷ്ണജന്മഭൂമി, കാശി എന്നിവ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണെന്നും കത്തിൽ പറയുന്നു.
ഹിന്ദു ദേവന്മാരെയും, ദേവതകളെയും ഔറംഗസേബ് മസ്ജിദിന്റെ പടിയുടെ ഭാഗത്താണ് കുഴിച്ചിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മസ്ജിദിൽ പരിശോധന നടത്താൻ നിർദ്ദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
















Comments