കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖയാണ് (44)മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം.
ബുധനാഴ്ച രാത്രിയാണ് സുലൈഖയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്. ചെമ്മീൻ കറി കഴിച്ചിരുന്നതായും അന്ന് രാത്രിമുതലാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. വീട്ടിൽ മറ്റാർക്കും ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല.
വടകര ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെടുന്നത്.
Comments