കാലാവസ്ഥ മോശം; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം വഴിതിരിച്ചുവിട്ടു; കനത്ത മഴയിൽ റദ്ദാക്കിയത് നിരവധി വിമാനങ്ങൾ

Published by
Janam Web Desk

ന്യൂഡൽഹി: കലാവസ്ഥ മോശമായതിനെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം തിരിച്ചുവിട്ടതായി പ്രതിരോധ വകുപ്പ്. ഡൽഹി വിമാനത്താവളത്തിലേക്ക് എത്തേണ്ട വിമാനമാണ് ആഗ്രയിലേക്ക് തിരിച്ചുവിട്ടത്.

ഗുജറാത്തിലെ വഡോദരയിലെ സ്വാമി നാരായൺ ക്ഷേതവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഡൽഹി മേഖലയിൽ കാലാവസ്ഥ പൊടുന്നനെ രൂക്ഷമായത്. ഇതിനിടെ നിരവധി യാത്രാ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വ്യോമഗതാഗത വകുപ്പ് അറിയിക്കുന്നത്.

കാലാവസ്ഥ പൊടുന്നനെ രൂക്ഷമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട11 വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്. ഡൽഹിയിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ ഉച്ചവരെയുള്ളത് റദ്ദാക്കിയെന്നും അധികൃതർ അറിയിച്ചു.

അതിശക്തമായ ചൂട് നിലനിൽക്കുന്ന ഡൽഹി മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് അതിരാവിലെ മുതൽ വിമാന ഗതാഗതത്തെ മഴ ബാധിച്ചിരിക്കുകയാണ്.

Share
Leave a Comment