പത്തനംതിട്ട: പാർട്ടിയ്‌ക്ക് പിരിവ് നൽകാത്തതിന്റെ പേരിൽ തിരുവല്ലയിൽ ഹോട്ടൽ അടിച്ച് തകർത്ത് സിപിഐ. മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലിന് നേരെയാണ് സിപിഎം ഗുണ്ടകൾ ആക്രമണം നടത്തിയത്. കടനടത്തിപ്പുകാരായ ദമ്പതികൾക്കും മർദ്ദനമേറ്റു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ശ്രീമുരുകൻ. ഇവിടേയ്‌ക്ക് പിരിവിനായി ബ്രാഞ്ച് സെക്രട്ടറി മന്നംകരച്ചിറ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. 500 രൂപയാണ് ഇവർ ദമ്പതികളോട് ചോദിച്ചത്. എന്നാൽ തരാൻ കഴിയില്ലെന്ന് ദമ്പതികൾ അറിയിക്കുകയായിരുന്നു. തങ്ങൾക്ക് ഇത്ര വലിയ തുക പിരിവായി നൽകാനുള്ള വരുമാനം ഇല്ലെന്നായിരുന്നു പാർട്ടി പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ ഇതിൽ പ്രകോപിതരായ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടൽ ആക്രമിക്കുകയായിരുന്നു. തടഞ്ഞ ദമ്പതിമാരെയും ഇവർ ആക്രമിച്ചു.
ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തിയായി മുരുകൻ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പാർട്ടിക്കാരുടെ ഭീഷണിയെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു എന്ന് ദമ്പതിമാർ പറഞ്ഞു.
Comments