തിരുവനന്തപുരം: നിരന്തരമായി സർക്കാർ ഓഫീസുകളിലെ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. കുന്നത്തുകാൽ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
സർക്കാർ ഓഫീസുകളിലെ ലാപ്‌ടോപ്പുകൾ അടിച്ചുമാറ്റുന്നതിൽ വിരുതനായ ജോജി വികാസ്ഭവനിൽ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു. വികാസ്ഭവനിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജോജിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
ഇതുവരെ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം വിവിധ സർക്കാർ ഓഫീസുകളിൽ നിന്നായി 14 ലാപ്‌ടോപ്പുകൾ മോഷ്ടിച്ചുവെന്നാണ് ജോജി പോലീസിന് മൊഴി നൽകിയത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും അധികമാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Comments