തലസ്ഥാനത്ത് കടകൾ തുറക്കരുതെന്ന് മുസ്ലിം ജമാഅത്തിന്റെ ഭീഷണി; അനുസരിച്ചില്ലെങ്കിൽ ‘പണി കിട്ടു’മെന്ന് മുന്നറിയിപ്പ്

Published by
Janam Web Desk

ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ കടകളടച്ചിടമമെന്ന് കാണിച്ച് ബീമാപളളി ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ കത്ത് വിവാദമാകുന്നു. ഭീഷണിയുടെ സ്വരത്തിലുളള കത്താണ് ജമാഅത്ത് കമ്മിറ്റിയുടേത്. ഏകീകൃത സിവിൽകോഡിനെതിരെ എല്ലാ മുസ്ലിങ്ങളും രാജ്ഭവൻ മാർച്ച് നടത്തുന്നതിനാൽ നാട്ടിലെ എല്ലാ കടകളും എല്ലാ അംഗങ്ങളും മാർച്ചിൽ പങ്കെടുക്കണെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

കടകൾ തുറക്കാൻ പാടില്ലെന്നും തുറന്നാൽ ജമാഅത്തിന്റെ നടപടിക്ക് വിധേയമാകുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു. എന്നാൽ കട തുറന്നാലുളള ഭവിഷത്തിനെ പറ്റി പറയുന്നില്ല. തിരുവന്തപുരത്ത് വ്യാപാരി വ്യവസായി രംഗത്ത് ചില മോശപ്പെട്ട പ്രവണതകൾ നടക്കുന്നതിന്റെ ഭാഗമമാണ് ജമാഅത്തിന്റെ ഭീഷണിയെന്ന് വിലയിരുത്തുന്നു.

കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ‘തിരുവനന്തപുരത്ത് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ളീം വ്യാപാരികൾ കടകൾ ഏറ്റെടുക്കുകയും ഹിന്ദു പേരുകളിൽ കടകൾ നടത്തുകയും ചെയ്യുന്നത് വ്യാപകമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അന്യ ജില്ലകളിൽ നിന്നുളള മുസ്ലിം ചെറുപ്പക്കാരാണ് ഇവിടങ്ങളിൽ പണിയെടുക്കുന്നത്. അതിനു പുറമെയാണ് കടകൾ തുറക്കരുതെന്ന ജമാഅത്ത് കമ്മിറ്റിയുടെ ഫത്വ പുറത്തുവന്നിരിക്കുന്നത്.

Share
Leave a Comment