ഫിഫ ലോകക്കപ്പ് : ദുബായിൽ നിന്നും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും

Published by
Janam Web Desk

ദുബായ് : ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ദുബായിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും. നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ ദുബായ്- ഖത്തർ ടിക്കറ്റ് നിരക്ക് വർദ്ധന തുടരുമെന്നാണ് കരുതപ്പെടുന്നത്. ഫൈനൽ മൽസരങ്ങൾ അടുക്കുന്നതോടെ ടിക്കറ്റിന് ഡിമാന്റ് കൂടുന്നതിന് അനുസൃതമായി ടിക്കറ്റ് നിരക്കും വർദ്ധിക്കും.

മെയ് 25ന് വെറും 360 ദിർഹം രേഖപ്പെടുത്തുന്ന ടിക്കറ്റ് നിരക്ക്. മത്സരം ആരംഭിക്കുന്നതിന്റെ തൊട്ടുതലേദിവസമായ നവംബർ 20ന് രേഖപ്പെടുത്തിയിരിക്കുന്ന ഇക്കോണമി ക്ലാസ്സിലെ ടിക്കറ്റ് നിരക്ക് 7,110 ദിർഹമാണ്. 1900 ശതമാനത്തിന്റെ വർധനവാണ് ടിക്കറ്റ് നിരക്കിൽ കാണിക്കുന്നത്. ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്കാണിത്.

ലോകകപ്പ് വേളയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് മുന്നിൽക്കണ്ടാണ് ഈ നിരക്ക് വർദ്ധന. ഫുട്ബോൾ ആരാധകരായ നിരവധി പേർ ഖത്തറിലേക്ക് യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ ദുബായ്- ഖത്തർ ടിക്കറ്റ് നിരക്ക് വർദ്ധന തുടരുമെന്നാണ് കരുതപ്പെടുന്നത്. ഫൈനൽ മൽസരങ്ങൾ അടുക്കുന്നതോടെ ടിക്കറ്റിന് ഡിമാന്റ് കൂടുന്നതിന് അനുസൃതമായി ടിക്കറ്റ് നിരക്കും വർദ്ധിക്കും.

നിലവിൽ യുഎഇയിലെ വിമാനക്കമ്പനികളായ ഫ്ളൈദുബായ്, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയും ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സുമാണ് ഈ റൂട്ടിൽ വിമാന സർവീസ് നടത്തുന്നത്. ഫിഫ ലോകകപ്പ് വേളയിൽ ദുബായ് – ഖത്തർ റൂട്ടിൽ വിമാന സർവീസ് നടത്താനുള്ള അനുമതിക്കായി ഇസ്രായേലും ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

മെയ് മാസത്തിൽ ദുബായിൽ നിന്ന് ഖത്തറിലേക്കുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 360 ദിർഹമിന്റെയും 3,370 ദിർഹമിന്റെയും ഇടയിലായാണ് എയർലൈൻ ഡാറ്റ കാണിക്കുന്നത്. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റിന് 4,170 ദിർഹമിനും 7,110 ദിർഹമിനും ഇടയിലാണ് നിരക്ക്. എന്നാൽ നവംബർ ആകുന്നതോടെ നിരക്ക് വലിയ തോതിൽ വർധിച്ച് ഇക്കണോമി ക്ലാസ്സ് നിരക്ക് ഫസ്റ്റ് ക്ലാസ്സിന്റെ നിരക്കിലേക്ക് മാറും. ഇക്കോണമി ക്ലാസ്സിലെ വൺവേ ടിക്കറ്റിന് 7,100 ദിർഹം വരെ ആയി മാറുമെന്നാണ് കണക്കുകൂട്ടൽ.

Share
Leave a Comment