പോപ്പുലർഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിൽ കൊച്ചുകുട്ടി ഹിന്ദുകൾക്കും ക്രൈസ്തവർക്കുമെതിരെ നടത്തിയ കൊലവിളി മുദ്രാവാക്യം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു പോപ്പുലർഫ്രണ്ട് തീവ്രവാദികൾ കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്. അതിനിടെ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും നാടായ പളളുരുത്തിയിൽ നിന്ന് മുങ്ങിയിരിക്കുകയാണ്.
ഇതിനെതിരെയാണ് കുന്തിരിക്കം വിൽപനയ്ക്ക് എന്ന പരസ്യവുമായി ഓർത്തഡോക്സഭ രംഗത്തെത്തിയിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രിസിദ്ധീകരണ വിഭാഗമായ എംഒസി പബ്ലിക്കേഷൻ ഔട്ട്ലെറ്റുകളിൽ മായം ചേർക്കാത്ത ക്വാളിറ്റിയുള്ള കുന്തിരിക്കാം വില്പനയ്ക്ക് എത്തിയിട്ടുണ്ട്. പാക്കറ്റിന് 400 രൂപ നൽകിയാൽ മതിയെന്ന് സഭയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. സഭയുടെ ഈ അറിയിപ്പ് മതതീവ്രവാദികൾക്കുളള ട്രോൾ ആണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അവിലും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങി വയ്ക്കണമെന്നാണ് പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യത്തിലൂടെ വെല്ലുവിളിച്ചത്. ബാബറിയിലും ഗ്യാൻവാപിയിലും സുജുദ് ചെയ്യുമെന്നും ഇവർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്തും വിളിച്ച് പറയാനാകുന്ന സാഹചര്യമാണോ കേരളത്തിലുളളതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
Comments