തൃശൂർ : മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിൽ സന്തോഷം അറിയിച്ച് ദിലീഷ് പോത്തൻ. ജോജിക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും സിനിമയെ മികച്ച രീതിയിൽ എത്തിക്കാൻ കൂടെ നിന്നവർക്ക് നന്ദി അറിയിക്കുന്നതായും ദിലീഷ് പോത്തൻ പറഞ്ഞു.
നാല് അവാർഡുകൾ ജോജി സിനിമയ്ക്കുണ്ട്. അർഹ്തപ്പെട്ടവർക്കാണ് അവാർഡുകൾ ലഭിച്ചിരിക്കുന്നത് എന്ന് വിശ്വാസമുണ്ട്. കൊറോണ പ്രതിസന്ധി ഉണ്ടായിരുന്നത് കൊണ്ട് തന്നെ ജോജി സിനിമയിൽ കൂടുതൽ ക്രിയേറ്റീവ് ആകാൻ സാധിച്ചു. കൊറോണ ഇല്ലായിരുന്നെങ്കിൽ ജോജി എന്ന ചിത്രം തന്നെ ഉണ്ടാവില്ലായിരുന്നുവെന്നും ദിലീഷ് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ തങ്കത്തിന്റെ ചിത്രീകരണം നാളെ ആരംഭിക്കുമെന്നും ദിലീഷ് പോത്തൻ പറഞ്ഞു. ബിജു മേനോനും വിനീത് ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടാനായതിൽ വലിയ സന്തോഷമുണ്ടെന്ന് മികച്ച നടനുള്ള അംഗീകാരം നേടിയ ബിജു മേനോൻ പറഞ്ഞു. ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണിത്. മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടുന്നത് ആദ്യമായിട്ടാണെന്നും ഇത് ടീം വർക്കിന്റെ വിജയമാണെന്നും താരം പറഞ്ഞു.
Comments