കൊല്ലം : കൊല്ലത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി ആശുപത്രിയിലായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് കുട്ടിയെ വളർത്തുനായ മാന്തിയത്. ഭയം കാരണം ആശുപത്രിയിൽ പോയില്ല. പ്രതിരോധ കുത്തിവെപ്പും എടുത്തില്ല. ഒരാഴ്ച മുൻപ് കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് കുട്ടി മരിച്ചത്. ഇതിന് പിന്നാലെ കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ ദിവസം ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അപ്പൂപ്പനും അമ്മൂമ്മയ്‌ക്കും നായയുടെ കടിയേറ്റതായാണ് വിവരം.
Comments