ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നോതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. സുഹൃത്തുക്കൾക്കൊപ്പം ജവഹർകേയിലെ മാൻസയിലേക്ക് പോകുന്ന വഴി അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. രണ്ട് സുഹൃത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂസേവാലയടക്കം 424 പേരുടെ സുരക്ഷ ആംആദ്മി സർക്കാർ ഇന്നലെ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കോൺഗ്രസ് നേതാവ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സിദ്ദു മൂസേവാല. ആംആദ്മിയുടെ ഡോ വിജയ് സിംഗ്ഗയോടാണ് മൂസേവാല പരാജയപ്പെട്ടത്
Comments