ന്യൂഡൽഹി: ബിജെപി വക്താവ് നൂപുർ ശർമ്മയെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ. അഞ്ച് മില്യൺ പാകിസ്താൻ രൂപ (19.5 ലക്ഷം)യാണ് കൊലപ്പെടുത്തുന്നവർക്ക് ഇസ്ലാമിക ഭീകരർ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മതനിന്ദ നടത്തിയെന്ന് ആരോപിച്ച് നൂപുർ ശർമ്മയ്‌ക്ക് രാജ്യത്തുള്ള ഇസ്ലാമിക ഭീകരരുടെ ഭീഷണി തുടരുകയാണ്.
പാകിസ്താനിലെ മാദ്ധ്യമത്തിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് കൊലപ്പെടുത്തുന്നവർക്ക് പണം നൽകുമെന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. മത നിന്ദ നടത്തിയ നൂപുറിന്റെ തലയറുക്കുന്നവർക്ക് അഞ്ച് മില്യൺ പാകിസ്താൻ രൂപ സമ്മാനം എന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ നൂപുറിന്റെ തലയറുക്കാൻ ആഹ്വാനം ചെയ്ത് നിരവധി പേർ രംഗത്ത് എത്തി. തങ്ങൾ അതിർത്തിയ്‌ക്കിപ്പുറം ആണെന്നും, അതിനാൽ ഇതിന് സാദ്ധ്യമല്ലെന്നും ട്വീറ്റിന് താഴെ കമന്റുകൾ ഉണ്ട്.
അതേസമയം രാജ്യത്തിനകത്തു നിന്നുള്ള ഭീഷണിയും തുടരുകയാണ്. ഇസ്ലാമിക മതതീവ്രവാദികൾ നൽകിയ പരാതിയിൽ ഇന്നലെ നൂപുറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം നൂപുർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് നബി ആറ് വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹം ചെയ്ത കാര്യം പരാമർശിച്ചിരുന്നു. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. നൂപുർ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് മതതീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.
















Comments