കോഴിക്കോട്: സംസ്ഥാനത്ത് എച്ച്1എൻ1 മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളേരിയിൽ കഴിഞ്ഞ ദിവസം മരിച്ച 12-കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
മരിച്ച കുട്ടിയുടെ സഹോദരിക്കും രോഗം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലായിരുന്ന 12-കാരി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരിച്ചത്. ബെംഗളൂരുവിൽ നിന്നെത്തിയതിന് പിന്നാലെ കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു.
ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സ തേടിയത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ രോഗബാധിതയായ സഹോദരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
Comments