റായ്പൂർ: ഛത്തീസ്ഗഡിൽ പൂജയിൽ പങ്കെടുത്തുകൊണ്ടിരുന്നു സ്ത്രീകൾക്ക് നേരെ മതമൗലികവാദിയുടെ ആക്രമണം. പ്ലാസ്റ്റിക് കവറിൽ മൂത്രം നിറച്ച് എറിഞ്ഞു. ജഷ്പൂർനഗറിലായിരുന്നു സംഭവം.
വത് ശിവരാത്രി പൂജകൾക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ നസീർ ആണ് ആക്രമണം നടത്തിയതെന്നാണ് സംഭവ ശേഷം സ്ത്രീകൾ നൽകിയ പരാതിയിൽ പറയുന്നത്. പൂജ ചെയ്യുന്നതിനിടെ മൂത്രം നിറച്ച പ്ലാസ്റ്റിക് കവറുകൾ ഇവർ സ്ത്രീകളുടെ നേർക്ക് എറിയുകയായിരുന്നു. ഇതേ തുടർന്ന് പൂജ അലങ്കോലമാകുകയും വിഗ്രഹവും പൂജാ സാമഗ്രികൾ അശുദ്ധമാകുകയും ചെയ്തു. ഇതിന് പിന്നാലെ പരാതിയുമായി സ്ത്രീകൾ പോലീസിനെ സമീപിക്കുകയായിരുന്നു.
ഇവരുടെ പരാതിയിൽ പോലീസ് നസീറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സ്ത്രീകൾ രംഗത്തുവന്നു.
Comments