ഹൈദരാബാദ് : പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ആഡംബര കാറിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ എല്ലാ പ്രതികളും പ്രായപൂർത്തിയാകാത്തവരെന്ന് പോലീസ്. ഹൈദരാബാദിലാണ് സംഭവം. ബലാത്സംഗത്തിൽ എംഎൽഎയുടെ മകനും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെർസിഡിസ് കാറിൽ വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആദ്യം പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെങ്കിലും പിന്നീട് ഐപിസി സെക്ഷൻ 376 കൂടി ചുമത്തുകയായിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. പ്രതികൾ തന്റെ മകളോട് അപമര്യാദയായി പെരുമാറിയതായും കഴുത്തിൽ ഉൾപ്പെടെ പരിക്കേൽപ്പിച്ചതായും അച്ഛൻ പരാതിപ്പെട്ടു.
ജൂബിലി ഹിൽസ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. എന്നാൽ യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു.
Comments