തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥിയ്‌ക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസിനാണ് മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഡി ഇ ഒ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും.
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചോ എന്നകാര്യമാകും പരിശോധിക്കുക. സ്‌കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും കർശനനിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെയാണ് വിദ്യാർത്ഥിയ്‌ക്ക് സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും
4-ാം ക്ലാസ് വിദ്യാർത്ഥിയ്‌ക്ക് പാമ്പ് കടിയേറ്റത്.
കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ നിലത്തു കിടന്നിരുന്ന അണലി കാലിൽ കടിക്കുകയായിരുന്നു.
















Comments