തള്ളക്കോഴിസ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ പൂച്ചക്കുട്ടികളെ ചിറകിൽ ഒതുക്കിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഷെഡ്ഡിനുള്ളിൽ പേടിച്ചിരിക്കുന്ന പൂച്ചക്കുട്ടികളെയും അവരെ സംരക്ഷിക്കുന്ന കോഴിയുടെയും ചിത്രമാണിത്. കോഴി എന്തിനാണ് ഇങ്ങനെ പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്നത് എന്ന സംശയം ചിത്രം കാണുമ്പോൾ തോന്നാം. എന്നാൽ കൊടുങ്കാറ്റിൽ നിന്ന് പൂച്ചക്കുട്ടികൾക്ക് സംരക്ഷണം നൽകുന്നതാണ് ചിത്രം.
”ഒരു കൊടുങ്കാറ്റിൽ പേടിച്ചിരണ്ട പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന കോഴി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്ട് പൂച്ചക്കുട്ടികളെ തന്റെ ചിറകിനുള്ളിൽ സംരക്ഷിച്ചു നിർത്തിയിരിക്കുന്ന കോഴിയെയും പേടിച്ചിരണ്ടിരക്കുന്ന പൂച്ചക്കുട്ടികളെയും ചിത്രത്തിൽ കാണാം. ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
https://twitter.com/buitengebieden/status/1532059531282264064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1532059531282264064%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fbuzz%2Fhen-protecting-two-kittens-during-a-storm-image-goes-viral-nj-gh-536534.html
ഈ ചിത്രം വൈറലായതോടെ ഇതിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. യഥാർത്ഥ മൃഗസ്‌നേഹമെന്നും എന്തൊക്കെ പ്രശ്‌നങ്ങൾ വന്നാലും അതിനെ നേരിടാൻ അമ്മമാർ എന്നും കൂടെയുണ്ടാകും എന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിലർ ഇത്തരം സംഭവങ്ങളുടെ വീഡിയോയും കമന്റ് ബോക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.















