ലക്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി ഉത്തർപ്രദേശിലെ ജനങ്ങൾ. മുഖ്യമന്ത്രിയുടെ 50 ാം ജന്മദിത്തിൽ 111 അടി നീളമുള്ള കേക്ക് മുറിച്ചുകൊണ്ട് ലോകറെക്കോർഡ് മറികടക്കാനാണ് തീരുമാനം.
ബറേലിയിലെ നവാബ്ഗഞ്ചിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ലോക റെക്കോർഡ് നേടാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് മുൻ നഗർ പഞ്ചായത്ത് ചെയർമാൻ അമീർ സെയ്ദി പറഞ്ഞു. ഏറ്റവും വലിയ കേക്ക് എന്ന ലോക റെക്കോർഡ് ഇപ്പോൾ 108.27 അടിയാണ്. എന്നാൽ ഇന്ന് വൈകീട്ട് 111 അടി നീളമുള്ള കേക്കാകും പരീക്ഷിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം സമാധാനം ഉറപ്പാക്കിയ മുഖ്യമന്ത്രിയായതുകൊണ്ട് തന്നെ ഈ് കേക്കിനെ ‘സമാധാനത്തിന്റെ കേക്ക്’ എന്ന് വിളിക്കും. യോഗിയുടെ ഘ്യാതി ലോകമെമ്പാടുമെത്തിക്കാൻ ഇത് സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലും മറ്റിടങ്ങളിലുമുള്ള 5 ലക്ഷത്തോളം ആളുകൾ ഈ ദിവസത്തെ അടയാളപ്പെടുത്തുന്നതിനായി ഹനുമാൻ ചാലിസ ജപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതെല്ലാം അദ്ദേഹം അറിയാതെയാണ് ചെയ്യുന്നത് എന്നും പരിപാടികൾ തുടങ്ങുമ്പോൾ മാത്രമേ യോഗി ഇതിനെക്കുറിച്ചൊക്കേ അറിയൂ എന്നും ജനങ്ങൾ പറയുന്നു.
Comments