കൊച്ചി: എസ്ഡിപിഐ പോലുള്ള മതതീവ്രവാദികളെയും അവർക്ക് ഒത്താശ നൽകുന്ന മലയാള സിനിമ മേഖലയേയും വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ഫെയ്സ് ബുക്കിലൂടെയാണ് ഒമർ വിമർശനവുമായി രംഗത്ത് വന്നത്. മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഒമർ ലുലുവിന്റെ ആരോപണം.
സൈബർ വിങ്ങിൽ സുഡാപ്പികൾ ശക്തന്മാർ ആണെന്നും, അതുകൊണ്ടാണ് മലയാള സിനിമ ഇന്ന് അവരുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറുന്നതെന്നും ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവിടെ സുഡൂസ് പറയുന്നത്, തങ്ങൾ മാത്രം ശരിയും ബാക്കി ഉള്ള മതങ്ങളിൽ മുഴുവൻ അന്ധ വിശ്വാസവും എന്നാണ്. ആദ്യം സ്വന്തം കുടുംബം, അതായത് നമ്മുടെ സ്വന്തം മതം നന്നാക്കുക എന്നിട്ട് പോരെ മറ്റുള്ളവരുടെ മതങ്ങളിൽ പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് എന്നും ഒമർ ചോദിച്ചു. കാലത്തിന് അനുസരിച്ച് എല്ലാം അപ്‌ഡേറ്റ് ആവണം. കൊറോണ വന്ന് ലോകം മുഴുവൻ അടച്ച് ഇട്ടിട്ടും, പള്ളികൾ വരെ അടച്ചിട്ടും, ഇപ്പോഴും മതങ്ങളുടെ നിയമങ്ങൾക്ക് വേണ്ടി ചാവുന്ന സുഡൂസ്സിനെ കാണുമ്പോൾ ചിരി വരും എന്ന് കമന്റ് ബോക്സിലും അദ്ദേഹം കുറിച്ചു.
സംവിധായകന്റെ പോസ്റ്റ് ചർച്ച ആയതോടെ മതതീവവ്രവാദികൾ പോസ്റ്റിന് താഴെ കമന്റുമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ അസഭ്യവർഷം ചൊരിഞ്ഞ കമന്റുകൾക്ക് ശക്തമായി തന്നെ സംവിധായകൻ മറുപടി നൽകി. എന്നാൽ പോസ്റ്റിന്റെ താഴെ ചർച്ചകൾ കനത്തതോടെ ഒമർ ലുലു തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മറുപടിയായി മറ്റൊരു കുറിപ്പ് എഴുതുകയും ചെയ്തു.
Comments