ചണ്ഡീഗഡ് : കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിൽ. ദേവീന്ദർ എന്ന കാലയെ ഹരിയാനയിലെ ഫത്തേബാദിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ പിടിയിലായ പ്രതികളുടെ എണ്ണം 3 ആയി.
കേസുമായി ബന്ധപ്പെട്ട് ജൂൺ 3 ന് മറ്റ് രണ്ട് പ്രതികളെ ഫത്തേബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ അവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ മൻപ്രീത് സിംഗ്, പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയതായാണ് വിവരം. ഇതിനിടെയാണ് മറ്റൊരു പ്രതിയെ കൂടി പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
മെയ് 29 ന്, പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ചാണ് മൂസേവാലയെ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തയത്. സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഇയാൾക്കൊപ്പം ജീപ്പിൽ യാത്ര ചെയ്തിരുന്ന രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറയുന്നു. ലോറൻസ് ബിഷ്ണോയി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ സംഘത്തിന്റെ നേതാവ് ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തുകയുമുണ്ടായി.
















Comments