കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ഗുരുതര ആരോപണത്തിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമാതോമസ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ആരോപണത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ പഴയ വീഡിയോ പങ്കുവെച്ചാണ് വിഷയത്തിൽ ഉമതോമസ് പ്രതികരിച്ചിരിക്കുന്നത്.
ആ വാക്കുകൾക്കും നിലപാടുകൾക്കും മരണമില്ല’ എന്ന കുറിപ്പോടു കൂടിയാണ് പി.ടി തോമസ് നിയമസഭയിൽ സംസാരിക്കുന്ന വീഡിയോ ഉമാതോമസ് പങ്കുവെച്ചിരിക്കുന്നത്. ജയിലിൽ കിടക്കാൻ പോകുന്ന ആദ്യ കേരളാ മുഖ്യമന്ത്രിയായി പിണറായി വിജയൻ ചരിത്രം സൃഷ്ടിക്കുമെന്നായിരുന്നു പി ടി നിയമസഭയിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിയായത് കൊണ്ട് ചിലപ്പോൾ തൽക്കാലത്തേക്ക് രക്ഷപെട്ടേക്കാം. പക്ഷേ കേരള ചരിത്രത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസ് എന്ന് പറയുന്നത് പോലെ ആദ്യം ജയിലിലിൽ കിടന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാളെ ഒരു ചരിത്രം രേഖപ്പെടുത്തും എന്നാണ് നിയമസഭയിൽ പി.ടി തോമസ് പറഞ്ഞിരുന്നത്.
Comments