അഹമ്മദാബാദ്: അക്ഷയ് കുമാർ നായകനായ ചിത്രം ‘സാമ്രാട്ട് പ്രിഥ്വിരാജ്’ നികുതി രഹിതമായി പ്രഖ്യാപിച്ച് ഗുജറാത്ത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു.
ട്വിറ്ററിലൂടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. . യോദ്ധാവ് പ്രിഥ്വിരാജ് ചൗഹാന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ചിത്രം പ്രിഥ്വിരാജിന്റെ നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കുകയാണെന്നായിരുന്നു പ്രഖ്യാപനം. ഇത് സിനിമാ ആരാധകരെ കൂടുതൽ സന്തോഷവാന്മാരാക്കുമെന്നും ട്വിറ്ററിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കുറിച്ചു.
ഇതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുള്ള കമന്റുകളുമായി ട്വിറ്റർ ഉപയോക്താക്കളും രംഗത്ത് എത്തി. മുഖ്യമന്ത്രിയുടേത് ഉചിതമായ തീരുമാനമെന്നായിരുന്നു ട്വീറ്റിന് താഴെ ലഭിച്ച ഒരു കമന്റ്. സാമ്രാട്ട് പ്രിഥ്വിരാജ് മികച്ച സിനിമയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് തീരുമാനമെന്ന് മറ്റൊരാൾ പറഞ്ഞു.
ജൂൺ മൂന്നിനാണ് ‘സാമ്രാട്ട് പ്രിഥിരാജ്’ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ തന്നെ സിനിമയ്‌ക്ക് ലഭിക്കുന്നത് വലിയ പ്രേക്ഷക പ്രീതിയാണ്. 12ാം നൂറ്റാണ്ടിൽ അധിനിവേശത്തിന് ശ്രമിച്ച ഇസ്ലാമിക ശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനായി പോരാടിയി ധീയ യോദ്ധാവാണ് പ്രിഥ്വിരാജ് ചൗഹാൻ. അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ കഥയാണ് സിനിമ.
















Comments