കറാച്ചി : സാമ്പത്തികമായി തകർന്ന പാകിസ്താനെ പ്രതിസന്ധിയിലാക്കി സിന്ധു നദിയും ഇല്ലാതാകുന്നു. പാകിസ്താനിലെ കൃഷിയേയും വ്യവസായത്തേയും സാരമായി ബാധിക്കു കയാണ്. ഇതിനൊപ്പം അഫ്ഗാനിൽ നിന്ന് ഒഴുകുന്ന കാബൂൾ നദിയും മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണെന്നത് ലോകത്തിന് മുന്നിലെ ത്തിക്കാൻ പരിശ്രമിക്കുകയാണ് രണ്ടു ചലചിത്ര നിർമ്മാതാക്കൾ.
ആകെ 3180 കിലോമീറ്ററാണ് പാകിസ്താനിലൂടെ സിന്ധു നദി ഒഴുകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം നദിക്കുണ്ടായ മാറ്റങ്ങൾക്കപ്പുറം വ്യവസായ മാലിന്യങ്ങൾ സഹോദര നദികളെ മലിനമാക്കിയതിലൂടേയും സിന്ധു നദി മരിക്കുകയാണെന്ന് രണ്ടു ചലചിത്ര കാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. ഇരു നദികൾക്കും കരയിലുള്ള മാർബിൾ കമ്പനികൾവഴി മാലിന്യം വന്നു നിറയുന്നത് തടയാൻ ഭരണകൂടങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും പരിസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വജാത് മാലിക് എന്ന നിർമ്മാതാവ് എക്സ്പഡീഷൻ ഇൻഡസ് 2022 എന്ന പേരിലാണ് സിന്ധു നദിയുടെ 2300 കിലോമീറ്റർ ദൂരത്തെ അവസ്ഥ ചിത്രീകരിച്ചത്. ഒരു റാഫ്റ്റിൽ യാത്രചെയ്തു കൊണ്ടാണ് മുഴുവൻ ചിത്രീകരണം നടത്തിയത്. സാഹസികമായ ചിത്രീകരണങ്ങൾ നടത്താറുള്ള വജാത് പരിസ്ഥിതി സംരക്ഷണത്തിന് എന്നും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്.
സിന്ധു നദി ഓരോ മേഖലയിലും ഒഴുകുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ വാജ്ദ് പകർത്തി യിരിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനവാസമേഖല നദിയെ സംരക്ഷിക്കാത്തതിന്റെ നേർക്കാഴ്ചയും വജാത് തന്റെ ഡോക്യുമെന്ററിയിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സിന്ധു നദിയിലേക്ക് വന്ന് ചേരുന്ന കാബൂൾ നദി ഏതാണ്ട് പൂർണ്ണമായും മലിനമാണെന്ന കാഴ്ചയും ഡോക്യുമെന്ററിയിലുണ്ട്. മഞ്ഞുരുകി നദിയിൽ ജലമെത്താത്തതും കാലാവസ്ഥാ വ്യതിയാനവും പാകിസ്താനെ എവിടെ എത്തിക്കുമെന്ന ചോദ്യവും പ്രേക്ഷകർക്ക് നേരെ നീട്ടികൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.
Comments