പത്തനംതിട്ട: ഭർത്താവിന്റെ അമിത മദ്യപാനത്തെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നാരങ്ങാനം കണമുക്ക് സ്വദേശി പ്രേം കുമാറിന്റെ ഭാര്യ രാജിയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രാജിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേം കുമാറിനും പൊള്ളലേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആറന്മുള പോലീസ് കേസെടുത്തു. പ്രേം കുമാറിന്റെ അമിത മദ്യാപനത്തെ തുടർന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുകയാണന്നും ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും ആറന്മുള പോലീസ് പറഞ്ഞു.
Comments