മലപ്പുറം:കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. രണ്ട് കേസുകളിലായി രണ്ട് കിലോയിലധികം സ്വർണ്ണം പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
വയനാട് കൽപറ്റ സ്വദേശി ഡാനിഷ് , മലപ്പുറം അരീക്കോട് സ്വദേശി അബ്ദു റഹ്മാൻ , കൊണ്ടോട്ടി നെടിയിരിപ്പ് കോളനിയിലെ അബ്ദുൽ നിഷാദ് എന്നിവരാണ് പിടിയിലായത്.
കാപ്സ്യൂൾ രൂപത്തിലാണ് ഇവരിൽ നിന്നും സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസിന്റെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച് എക്സറെ എടുത്തപ്പോഴാണ് വയറിനുള്ളിൽ ക്യാപ്സ്യൂളിന്റെ രൂപത്തിൽ സ്വർണം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരിൽ നിന്നായി പോലീസ് സ്വർണം പിടികൂടിയിരുന്നു സ്വർണ ഉരുളകളാക്കി ഒളിപ്പിച്ച ഒന്നര കിലോ സ്വർണമാണ് പിടികൂടിയത്.
Comments