തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി മുൻ മാദ്ധ്യപ്രവർത്തകൻ ഷാജ് കിരൺ. ഗൂഢാലോചനയിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിയ്‌ക്കാണ് ഷാജ് പരാതി നൽകിയത്. ഷാജിനൊപ്പം കെ. ഇബ്രായിയും പരാതി നൽകിയിട്ടുണ്ട്.
സൗഹൃദപരമായി സംസാരിച്ച കാര്യങ്ങളാണ് സ്വപ്‌ന സുരേഷ് പുറത്തുവിട്ടതെന്ന് പരാതിയിൽ പറയുന്നു. കേരളസർക്കാരിനെതിരായ വൻ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വപ്‌ന സുരേഷ് ആ സംഭാഷണം പുറത്തുവിട്ടത്. സ്വപ്‌ന സുരേഷിന്റെ മൊബൈലും ശബ്ദശകലവും പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. അന്വേഷണത്തിൽ സഹകരിക്കും. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
















Comments