സംഗീതലോകത്ത് മിന്നും താരമായ പോപ് സിംഗർ ജസ്റ്റിൻ ബീബറുടെ രോഗാവസ്ഥയെ ഞെട്ടലോടയാണ് ആരാധകർ കേട്ടത്. തന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്ന് പോയെന്നും തന്റെ വലത്തെ കണ്ട് ചിമ്മുകയോ അനക്കുവാൻ സാധിക്കുകയോ ചെയ്യാൻ പറ്റുന്നില്ലെന്ന താരം വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. റംസി ഹണ്ട് സിൻഡ്രോം എന്ന രോഗാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നാണ് താരം വെളിപ്പെടുത്തിയത്.
തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിടിപ്പെട്ട രോഗം ഏതെന്ന് അന്വേഷിക്കുകയാണ് ആരാധകർ. വളരെ അപൂർവ്വമായി പിടിപെടുന്ന രോഗമായതിനാൽ തന്നെ ഈ രോഗാവസ്ഥയെ കുറിച്ച് അധിമാർക്കും അറിയാൻ വഴിയില്ല.
ഞരമ്പുകളുടെ സംവിധാനത്തെ ബാധിക്കുന്ന വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു രോഗമാണ് റംസി ഹണ്ട് സിൻഡ്രോം. ഇത് മുഖത്ത് ഞരമ്പുകളെ ബധിക്കുകയും ഒരുവശത്തെ ചലനങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും ആദ്യം ബാധിക്കുന്നത് ചെവിയിലോ അല്ലെങ്കിൽ വായയിലോ ആണ്. തുടക്കത്തിൽ ചെവിയിൽ എന്തെങ്കിലും മൂളൽ പോലെയോ അല്ലെങ്കിൽ കേൾവി കുറയുന്നതായി അനുഭവപ്പെടുന്നതുമായിരിക്കും ലക്ഷണമായി കാണിക്കുക.
വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ബാധ ഉണ്ടാകുന്നതുമൂലമാണ് ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത്. സാധാരണ ചിക്കൻപോക്സ് വരുത്തുന്ന അതേ വൈറസ് തന്നെയാണിത്. ഇത് ചെവിക്കകത്തുള്ള ഞരമ്പുകളെ ബാധിക്കുകയും പിന്നീട് മുഖത്തെ ഞരമ്പുകളുടെ പ്രവർത്തനത്തേയും ഇത് ബാധിക്കുന്നു. ഈ വൈറസ് ബാധ ഉണ്ടാകുമ്പോൾ മുഖത്ത് അസ്വസ്ഥതയും അതുപോലെ ഞരമ്പുകളിൽ വീക്കവും സംഭവിക്കുന്നു. ഇത്തരത്തിൽ ഞരമ്പുകളിൽ വീക്കം സംഭവിക്കുമ്പോഴാണ് മുഖം തളർന്ന് പോകുന്നത്.
ഒരുലക്ഷം ആളുകളെ എടുത്താൽ അതിൽ അഞ്ച് പേർക്കെങ്കിലും ഈ റംസി ഹണ്ട് സിൻഡ്രം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. സാധാരണയായി ചെറുപ്പക്കാരിലാണ് ഈ അസുഖം കണ്ടുവരുന്നത്. വളരെ ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമാണ് കുട്ടികളിലും ഇത് കണ്ടുവരുന്നത്.















