കൊല്ലം : യുവതിയെ ഭർത്താവ് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.കൊല്ലം ഇരവിപുരത്താണ് സംഭവം.തമിഴ്‌നാട് സ്വദേശിയായ മഹേശ്വരിയാണ് കൊല്ലപ്പെട്ടത് . തമിഴ്‌നാട്ടിൽ നിന്നും വന്ന ഇവർ ഇരവിപുരത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് മുരുകൻ കുറ്റം സമ്മതിച്ചു നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കൊലപാതകം പുറംലോകമറിയുന്നത് ഇന്ന് രാവിലെയോടെയാണ്.അയൽവാസിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മഹേശ്വരിയെ വിളിക്കാൻ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
ഈ സമയം ഭർത്താവ് മുരുകൻ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു.തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇസ്തിരി തൊഴിലാളികളാണ് മഹേശ്വരിയും മുരുകനും.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം.ബൈക്കിന്റെ ഷോക് അബ്സോർബർ ഉപയോഗിച്ച് മുരുകൻ ഭാര്യയുടെ തലയ്‌ക്കും മുഖത്തും അടിക്കുകയായിരുന്നു. അടിയിൽ മഹേശ്വരിയുടെ മുഖം വികൃതമായി. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.















Comments