ഭുവനേശ്വർ : മദ്ധ്യവയസ്കയെ കാട്ടാന ചവിട്ടിക്കൊന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ വീണ്ടുമെത്തി മൃതദേഹം ചിതയിൽ നിന്നും വലിച്ചെറിഞ്ഞു. ഒഡീഷയിലെ ബാരിപഡയിലാണ് സംഭവം.
റായ്പാൽ ഗ്രാമത്തിലെ കുഴൽകിണറിൽ നിന്നും വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായ മുർമു എന്ന 70 കാരിയെ കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ മായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകീട്ട് മൃതദേഹം സംസ്കരിക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തുകയായിരുന്നു. തുടർന്ന് ചിതയിൽ നിന്നും മൃതദേഹം എടുത്തെറിഞ്ഞ് ചവിട്ടി. അൽപ നേരത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങി. ഏറെ നേരത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
Comments